യൂണിവേഴ്‌സിറ്റി കോളേജിലേക്ക് കല്ലേറ് തുടങ്ങിയത് കെ.എസ്‌.യു; നാലു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്; പെണ്‍കുട്ടികള്‍ക്ക് നേരെയും അതിക്രമം; കെ.എസ്‌.യു അക്രമികളെ പിന്തുണച്ച് ചെന്നിത്തലയും രംഗത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്.യു നേതാക്കളും പ്രവര്‍ത്തകരും.

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ കല്ലേറില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഫഹദ്, സരൂപ്, ലയണല്‍, ജിനു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പ്രകടനവുമായെത്തിയ കെഎസ്.യു പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തേക്ക് കല്ലെറിയുകയായിരുന്നു. കെഎം അഭിജിത്തിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് ക്യാമ്പസിനത്തേക്ക് കല്ലേറ് നടത്തിയത്. സസ്‌പെന്‍ഷനിലുള്ള കെഎസ്‌യു പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുള്ള അക്രമമാണ് സംഘര്‍ഷത്തിന് കാരണമായത്.

പെണ്‍കുട്ടികളെയും കെഎസ്.യു ഗുണ്ടകള്‍ വെറുതെ വിട്ടില്ല. മൂന്ന് വിദ്യാര്‍ഥിനികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്നുണ്ടായ സംഘര്‍ഷതില്‍ കെ എം അഭിജിത്തിനും പരുക്കേറ്റു.

അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിന് പുറത്ത് പ്രതിഷേധം നടത്തി.

അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അക്രമം നടത്തിയ കെഎസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ആവശ്യപ്പെട്ടു.

ഇതിനിടെ കെഎസ്.യു അക്രമികള്‍ക്ക് വേണ്ടി രംഗത്തെത്തിയ രമേശ് ചെന്നിത്തല, റോഡ് ഉപരോധിക്കുകയും ചെയ്തു.

യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു ആസൂത്രിത അക്രമം അഴിച്ചുവിടുന്നതായി കോളേജിലെ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News