ഷെയിന്‍ ചെയ്തത് തോന്നിവാസം; ‘അമ്മ’യുടെ പിന്തുണയില്ല

കൊല്ലം: ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് തോന്നിവാസമെന്ന് കെബി ഗണേഷ്‌കുമാര്‍ എം.എല്‍.എ.

വിഷയത്തില്‍ ഷെയിനിനെ അമ്മ പിന്‍തുണക്കില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്‍തുണക്കാനാവില്ല. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്ന ചിന്ത ആര്‍ക്കായാലും വേണമെന്നും അദ്ദഹം പറഞ്ഞു.

സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും പൊലീസും എക്‌സ്സൈസും ഷാഡോ പൊലീസിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News