വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം എഴുകോണില്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്പന്റ് ചെയ്തു.അധ്യാപകനായ ജോര്‍ജ് മാത്യവിനെതിരെ വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നു.

വിവേകോദയം സാന്‍സ്‌ക്രിറ്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്റ്രറി സ്‌കൂളിലെ അദ്ധ്യാപകനെതിരെയാണ് നടപടി. പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണവിധേയനായ അധ്യാപകന്റെ ഭാഗത്ത് കുറ്റകരമായ സമീപനം ഉണ്ടായെന്ന് കോളേജ് മാനേജ്‌മെന്റ് പരാതികാര്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News