രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍; ജിഡിപി നിരക്കില്‍ വീണ്ടും ഇടിവ്

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍. വളര്‍ച്ച നിരക്ക് 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. രണ്ടാം പാദത്തിലെ ജിഡിപി നിരക്ക് 4.5 ശാത്മനത്തിലേക്കാണ് കൂപ്പുകുത്തിയത്. വ്യവസായ മേഖലകളും നിര്‍മാണ മേഖലയും കാര്‍ഷിക മേഖലയും തകര്‍ന്നു.നിര്‍മാണ മേഖലയില്‍ ജിഡിപി നിരക്ക് മൈനസ് ഒന്നിലേക്ക് കൂപ്പുകുത്തി.

രാജ്യത്തു സാമ്പത്തിക മന്ദ്യമില്ലെന്ന് ആവര്‍ത്തിക്കുന്ന ധനമന്ത്രി ഇതുവരെ പ്രതികരിച്ചില്ല. അതേ സമയം വളര്‍ച്ച നിരക്കിലെ ഇടിവ് അനുവദിക്കാന്‍ കഴിയുന്നതിനും അപ്പുറമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.

2013 ഫെബ്രുവരി മുതലുള്ള കണക്ക് അനുസരിച്ച് ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രേഖപ്പെരുത്തിയത്. ആദ്യ പാദത്തില്‍ 5 ശതമായിരുന്ന ജിഡിപി 4.5 ശതമാനത്തിലേക് കൂപ്പുകുത്തി. നിര്‍മാണ മേഖലയാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. ഏപ്രില്‍ മുതല്‍ ജൂണ് വരെയുള്ള ആദ്യപാദത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 0.6 ശതമാനം ആയിരുന്നു നിര്‍മാണ മേഖലയിലെ ജിഡിപി എങ്കില്‍ രണ്ടാം പാദത്തില്‍ വീണ്ടും കുറഞ്ഞു -1.0 ലേക്ക് എത്തി.

രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകളും ഇടിവ് രേഖപ്പെടുത്തി 5.8 ശതമാതിലേക്കാണ് ഇടിഞ്ഞത്. കാര്‍ഷിക മേഖലയിലെ ജിഡിപി നിരക്ക് 2.1 ശതമാനമാണ്. എന്നാല്‍ 2018-19 കാലയളവില്‍ 4.9 ശതമാനം ആയൊരുന്നതാണ് 2.1ലേക്ക് ഇടിഞ്ഞത്. ഇതിന് പുറമെ വൈദ്യതി, ജലസേചനം തുടങ്ങിയവ മേഖലകളിലെ വളര്‍ച്ച നിരക്ക് 5.7 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി.

ഐഎഎംഎഫ്, റിസര്‍വ് ബാങ്ക് തുടങ്ങിയവര്‍ ജിഡിപി നിരക്ക് കുറയുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ വളര്‍ച്ച നിരക്കില്‍ കുറവുണ്ടെങ്കിലും രാജ്യത്തു സാമ്പത്തിക മാന്ദ്യം ഇല്ലെന്ന് ആവര്‍ത്തിക്കുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജിഡിപി നിരാക്കിലെ ഇടിവ് അനുവദിക്കാന്‍ കഴിയുന്നതല്ലെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത്. ജിഡിപി നിരക്ക് 4.5 ശതമാനം ആയി കുറഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഫലം കണ്ടിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News