റിട്ട: മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും കാണാതായ വജ്രക്കല്ലിനെക്കുറിച്ച് അന്വേഷണം തുടങ്ങി

ചെങ്ങന്നൂര്‍: റിട്ട. റെയില്‍വേ മജിസ്‌ട്രേറ്റ് കെ.കെ.അനുജന്റെ വസതിയില്‍ നിന്നു മാണ് വജ്രം പിടിപ്പിച്ച കല്ല് കാണാതായത്. ഡയോക്‌സൈഡ് എന്ന പേരില്‍ അറിയപ്പെടുന്നതാണ് ഈ കല്ല്.

2014 ജൂണില്‍ അടൂര്‍ സ്വദേശികളായ കമലന്‍, നിബുരാജ് എന്നിവര്‍ വജ്ര വ്യാപാരികളെന്ന വ്യാജേന അനുജന്റെ വീട്ടിലെത്തുകയും സംസാരത്തിനിടെ വജ്രം പതിപ്പിച്ച കല്ല് തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നുവെന്നുമാണ് ചെങ്ങന്നൂര്‍ സി.കെ.എം.സുധി ലാലിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

തട്ടിപ്പു നടന്ന് അഞ്ചു വര്‍ഷത്തോളം പരാതി ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇതിനിടെ ഈ കല്ല് പ്രതികള്‍ മറ്റാര്‍ക്കോ വന്‍തുകയ്ക്ക് വിറ്റെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അനുജന്‍ കഴിഞ്ഞ ദിവസം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട്, തത്ക്കാലംകേസ് അന്വേഷണം തുടരേണ്ടതില്ലെന്നാണ് പരാതിക്കാരനായ അനുജന്‍ ഇപ്പോള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. തനിക്ക് തന്റെ മാതാവില്‍ നിന്നു പാരമ്പര്യ സ്വത്തായി ലഭിച്ചതാണ് നഷ്ടപ്പെട്ട വജ്രക്കല്ല് എന്നാണ് അനുജന്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News