ഷെയ്നിന്റെ പരാതിയില്‍ ഉടന്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തുമെന്ന് താരസംഘടന അമ്മ

ഷെയ്ന് നിഗത്തിന്‍റെ പരാതിയില്‍ ഉടന്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തുമെന്ന് താരസംഘടന അമ്മ.പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്‍റെ കുടുംബം ഇന്നലെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നല്‍കിയിരുന്നു.

ഷെയ്ന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കില്ലെങ്കിലും ഷെയ്നെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു. അതേസമയം പ്രശ്നവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മന്ത്രി എ കെ ബാലനുമായി കൂടിക്കാ‍ഴ്ച്ച നടത്തും.

ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ച സാഹചര്യത്തിലാണ് ഷെയ്ന്‍ നിഗത്തിന്‍റെ കുടുംബം ക‍ഴിഞ്ഞ ദിവസം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടിക്കാ‍ഴ്ച്ച നടത്തിയത്.പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്‍റെ അമ്മ ഇടവേള ബാബുവിന് കത്ത് കൈമാറി.

പരാതി എന്നതിലുപരി ക‍ഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ് കത്തിലുള്ളത്. പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ ഷെയ്നുമായും നിര്‍മ്മാതാക്കളുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ഇടവേള ബാബു പറഞ്ഞു. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഷെയ്നെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഇടവേള ബാബു പറഞ്ഞു. അതേ സമയം ഷെയ്ന്‍ ചെയ്ത തെറ്റുകളെ ന്യായീകരിക്കാന്‍ ക‍ഴിയില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

അതേസമയം പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് വൈകീട്ട് 5ന് തിരുവനന്തപുരത്ത് വെച്ച് മന്ത്രി എ കെ ബാലനുമായി കൂടിക്കാ‍ഴ്ച്ച നടത്തും.സിനിമ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ കൂടിക്കാ‍ഴ്ച്ചയില്‍ ചര്‍ച്ചയാകും.പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ക‍ഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം കേട്ട ശേഷം പ്രശ്‌നം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News