കാഞ്ഞങ്ങാടിന്റെ ഖൽബ് കീഴടക്കി മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ

കാഞ്ഞങ്ങാടിന്റെ ഖൽബ് കീഴടക്കി മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ ഒപ്പന മത്സരത്തിൽ അരങ്ങു വാണു.
മൊഞ്ചത്തി പുതു നാരിയേയും ആനയിച്ച് തൊഴിമാർ വഴിനീളെപ്പാടി മുറുക്കവും ഉടമുറുക്കവും തീർത്തപ്പോൾ സദസ്സും അതിനൊപ്പം അലിഞ്ഞു ചേർന്നു.

ചാഞ്ഞും ചരിഞ്ഞും മൈലാഞ്ചി കൈ വീശിയെത്തിയ മൊഞ്ചത്തിമാർ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ്സ് അത് മതി മറന്ന് ആസ്വദിച്ചു.

മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും വിവാഹ വർണ്ണനകളാണ് മാപ്പിള പാട്ടിന്റെ ഇശാലിൽ ഒപ്പന വേദിയിൽ ഉയർന്നത്.

ഇശലുകളും കുപ്പിവള കിലുക്കങ്ങകും താള ക്രമങ്ങളും കാണികൾ മതി വരുവോളം ആസ്വദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here