
കര്‍ണാടകയിലെ ശിവമോഗ ഗ്രാമത്തിൽ കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാൻ കര്‍ഷകന്‍ കാണിച്ച സൂത്രപ്പണി സോഷ്യൽ മീഡിയായിൽ വൈറലാകുന്നു. തന്‍റെ നായയെ കടുവയുടെ ഡിസൈനിലുളള പെയിന്‍റടിച്ച് നിര്‍ത്തിയാണ് കര്‍ഷകന്‍ കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാന്‍ വഴി കണ്ടെത്തിയത്.
ശിവമോഗ തീര്‍ത്തഹള്ളി താലൂക്കിലെ നളൂരുവിലെ ശ്രീകാന്ത് ഗൗഡയാണ് നായയ്ക്ക് കടവുയുടെ നിറം അടിച്ച കർഷകൻ. ചില ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളിലെ ശല്യക്കാരായ മൃഗങ്ങളെ തുരത്താനായി കടുവയുടെ പാവ ഉപയോഗിക്കാറുണ്ട്.
അതുപോലെ ഒരു പാവയെ ശ്രീകാന്ത് തന്‍റെ കൃഷിയിടത്തും വച്ചു. അപ്പോള്‍ കുരങ്ങന്മാരുടെ ശല്യം കുറഞ്ഞു. ഇതിൽ നിന്നുമാണ് നായയെ കടുവയുടെ നിറം പൂശാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീകാന്ത് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here