
തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടങ്ങളിൽ 3 പേർ മരിച്ചു. തൃശൂർ വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ടു കുളത്തിലേക്കു മറിഞ്ഞു,വൈറ്റില സ്വദേശിനി ഷീല (50) മരിച്ചു.
അപകടത്തിൽ പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി. ഷീലയുടെ ഭർത്താവ് ഡെന്നി ജോര്‍ജിനെ കാണാതായി. പ്രദേശത്തു തിരച്ചിൽ തുടരുകയാണ്.
തൃശൂർ പെരിഞ്ഞനത്ത് സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് രണ്ടു പേർ മരിച്ചു. ആലുവ സ്വദേശികളായ ശ്രീമോൻ (15) ദിൽജിത്ത് (20) എന്നിവരാണു മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് രണ്ടു വാഹനാപകടങ്ങളും നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here