ബൈക്കുകളില്‍ അഭ്യാസപ്രകടനം; ഏഴുപേരുടെ ലൈസന്‍സ് റദ്ദാക്കും; 2 ബസ്സുകളും 7 ബൈക്കുകളും കസ്റ്റഡിയിലെടുത്തു

കൊല്ലം വെണ്ടാര്‍ ശ്രീ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തിയ ഏഴുപേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമെടുത്ത മോട്ടോര്‍ വാഹന വകുപ്പ് അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്‌കൂളില്‍ അഭ്യാസപ്രകടനം നടത്തിയ 2 ബസ്സുകൾ ഇന്നു പുലർച്ചെ കസ്റ്റഡിയിലെടുത്തു. വെണ്ടാറിൽ അഭ്യാസ പ്രകടനം നടത്തിയ ഏഴ് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഇവന്റ്മാനേജ്‌മെന്റ് കമ്പനിയാണ് കാറിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയതെന്നും വ്യക്തമാക്കി.

വെണ്ടാര്‍ ശ്രീ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നു മുന്നോടിയായി ടൂറിസ്റ്റ് ബസിലും കാറിലും ഏഴ് ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയിരുന്നു. അഭ്യാസപ്രകടനം നടത്തിയ ഏഴ് ബൈക്കുകളുടേയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഏര്‍പ്പെടുത്തിയ ബൈക്കുകളിലെത്തിയവാണ് അഭ്യാസപ്രകടനം നടത്തിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തല്‍.

ബൈക്ക് ഓടിച്ചിരുന്ന ഏഴുപേരും മോട്ടോര്‍വാഹനം നിയമം ലംഘിച്ചെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവരുടെ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് തീരുമാനം. ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്നോടിയായി ഇവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. രൂപമാറ്റം നടത്തിയ രണ്ട് ബൈക്കുകളും അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തെന്നും കണ്ടെത്തി. ഇവര്‍ക്കെതിരെ കേസെടുക്കും. അഭ്യാസപ്രകടനം നടത്തിയ നാസ്‌കോ ടൂറിസ്റ്റ് ബസ് ഡ്രൈവറേയും കാര്‍ ഡ്രൈവറേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ ലൈസന്‍സും മോട്ടോര്‍ വാഹനവകുപ്പ് ആറു മാസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം നിയമലംഘനം നടത്തിയാല്‍ ആജീവനന്തത്തേക്ക് ലൈസന്‍സ് റദ്ദാക്കാനാണ് തീരൂമാനം.അതേ സമയം,അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മരണക്കളി നടത്തിയ രണ്ട് ബസുകൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു.

രാത്രി ഒന്നരയോടെയാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത് ബസിൽ രൂപമാറ്റമടക്കമുള്ള നിയമ ലംഘനങ്ങൾ നടത്തിയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.ഡ്രൈവർമാരുടെ ലൈസൻസും കസ്റ്റഡിയിൽ എടുത്തു.ഇന്ന് വീണ്ടും പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here