വിദ്യാർത്ഥികൾക്കൊപ്പം ചുവട് വെച്ച് മഞ്ജു വാര്യര്‍; വൈറലായി വീഡിയോ

വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സിബി മലയിൽ സംവിധാനം ചെയ്ത് 1998–ൽ പുറത്തിറങ്ങിയ ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലെ കണ്ണാടിക്കൂടും കൂട്ടി…. എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് മഞ്ജു ചുവടുവയ്ക്കുന്നത്.

തേവര സേക്രട്ട് ഹാർട്ട് കോളേജിലെ യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലാണ് താരത്തിന്റെ പ്രകടനം. സ്കൂളുകളിലും കോളേജുകളിലും എത്തുന്ന പല പ്രമുഖരും തങ്ങളുടെ കലാലയകാലം ഓര്‍ത്തെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അല്പം കൗതുകത്തിന് തയാറാകുകയും ചെയ്യാറുണ്ട്.. വേദിയിലേക്ക് കുട്ടികള്‍ ക്ഷണിച്ചപ്പോള്‍ യാതൊരു താരപരിവേഷവുമില്ലാതെ എത്തിയ മഞ്ജു വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചവിട്ടുകയായിരുന്നു.

കോളേജിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ തന്നെ പകര്‍ത്തിയ വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News