വിശ്വാസം തേടി ത്രികക്ഷി സഖ്യം; മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസവോട്ട്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ ശനിയാഴ്‌ച വിശ്വാസവോട്ട്‌ തേടും.

ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ചയ്‌ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന്‌ ഗവർണർ ഭഗത്‌ സിങ്‌ കോശ്‌യാരി നിർദേശിച്ചിരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News