വടക്കഞ്ചേരി ‐മണ്ണൂത്തി ദേശീയ പാതയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ്‌ ദമ്പതികൾ മരിച്ചു

വടക്കഞ്ചേരി ‐മണ്ണൂത്തി ദേശീയ പാത വാണിയമ്പാറയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ്‌ ദമ്പതികൾ മരിച്ചു.എറണാകുളം സ്വദേശി ബെന്നി ജോർജ് (54),ഭാര്യ ഷീല ജോർജ്‌ (51)എന്നിവരാണ് മരിച്ചത്.ജോർജ്‌ സക്സസ് അൺലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എം ഡിയാണ്. റോട്ടറി ക്ലബ്ബിന്റെ അഞ്ചു ജില്ലകളിലെ ചുമതലയും വഹിച്ചിരുന്നു.

കാർ ഓടിച്ചിരുന്ന തൃപ്പൂണിത്തറ സ്വദേശി ശശി കർത്ത അത്ഭുതകാരമായി രക്ഷപെട്ടു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.ഇന്നലെ കോയമ്പത്തൂരിൽ നടന്ന റോട്ടറി ക്ലബ്ബിന്റെ മീറ്റിങ്ങിൽ പങ്കെടുത്ത്‌ മടങ്ങും വഴി വാണിയാമ്പറയിൽ ദേശീയ പാതക്കരുകിലുള്ള കുളത്തിലേക്ക് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കുളത്തിന്റെ ഒരു വശത്ത് നിന്ന കമ്പിൽ പിടിച്ച് നിന്നാണ്‌ രാമൻ കർത്ത രക്ഷപ്പെട്ടത്‌.

സമീപത്തെ കെട്ടിടത്തിൽ താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ശബ്‍ദം കേട്ട് അപകട വിവരം നാട്ടുകാരെ അറിയിച്ചത്.തൃശൂരിൽ നിന്നും അഗ്‌നി സുരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.മരിച്ച മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here