അബി അന്തരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം; ഓര്‍മകളില്‍ ഷെയിന്‍

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. 2017 നവംബര്‍ 30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അബിയുടെ മരണം.

പിതാവിന്റെ ഓര്‍മ്മദിനം പങ്കുവെച്ച് മകന്‍ ഷെയിന്‍ നിഗം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഷെയിന്റെ കുറിപ്പ്.

ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണ് അബി മലയാളിയുടെ മനസില്‍ ഇടം നേടിയത്. ഹബീബ് അഹമ്മദ് എന്നാണ് യാഥാര്‍ഥ പേര്.

നയം വ്യക്തമാക്കുന്നു ആണ് ആദ്യസിനിമ. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്.

ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300ഓളം ഓഡിയോ കാസറ്റുകളും വീഡിയോ കാസറ്റുകളും അബിയുടേതായി പുറത്തിറക്കിയിട്ടുണ്ട്.

കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തൃശുവപേരൂര്‍ ക്ലിപ്തം ആണ് അവസാനസിനിമ.

ഭാര്യ സുനില. മക്കള്‍: ഷെയിന്‍ നിഗം, അഹാന, അലീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News