ഈ നടന്‍മാരും സംവിധായകരും യുവനിര്‍മാതാക്കളും ലഹരിക്ക് അടിമ; വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്.

കൊച്ചിയിലെ ഒരു നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി അറസ്റ്റിലായ നൈജീരിയ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിന്റെ മൊഴികളാണ് നിര്‍ണായകമായത്. മലയാള സിനിമയിലെ നാലു ന്യൂജെന്‍ നടന്മാരും രണ്ടു സംവിധായകരും രണ്ടു യുവനിര്‍മാതാക്കളും തന്റെ ഇടപാടുകാരാണെന്ന് ഒക്കാവോയുടെ വെളിപ്പെടുത്തിയിരുന്നു.

2015 ജനുവരി 31ന് കടവന്ത്ര അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെയാണ് ഒക്കാവോ അറസ്റ്റിലായത്. ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ചത് ഇയാളായിരുന്നു. അന്ന് അറസ്റ്റിലായ സിനിമാപ്രവര്‍ത്തകരുടെ രക്തസാമ്പിളില്‍ തിരിമറി നടന്നതായും ആരോപണമുണ്ട്.

പാര്‍ട്ടി നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയ പൊടി കൊക്കെയ്ന്‍ ആണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ം പ്രതികളുടെ ശരീര സ്രവങ്ങളുടെ ഫലത്തില്‍ ലഹരിയുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ ആഫ്രിക്കന്‍ ഭാഷയായ യോറൂബയില്‍ മാത്രമാണ് ഇയാള്‍ സംസാരിച്ചിരുന്നത്. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴായിരുന്നു ഇംഗ്ലീഷ് കലര്‍ന്ന ഭാഷയില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News