ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്താണ് യുപിയിലെ സോനാഭദ്രയിലെ പ്രാദേശിക സ്‌കൂളില്‍ 81 കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായിനല്‍കുന്നത്.

ഉത്തര്‍പ്രദേശിലെ വികസനം എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലൊന്നാണ് സോനാഭദ്ര. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ പോഷകാഹാരങ്ങള്‍ക്കായി ആശ്രയിക്കുന്നത് സര്‍ക്കാരിന്റെ ഉച്ചക്കഞ്ഞി നല്‍കുന്ന ഈ പദ്ധതിയെയാണെന്നിരിക്കെയാണ് കൊള്ള തുടരുന്നത്.

ഒരു വലിയ അലുമിനിയം പാത്രത്തില്‍ വെള്ളം തിളപ്പിച്ചതിന് ശേഷം ഒരു ലിറ്ററിന്റെ പാല്‍ക്കവര്‍ പൊട്ടിച്ച് അതിലേക്ക് ഒഴിക്കുകയും അത് പതിയെ ഇളക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.