
യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളിജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രന്‍സിപ്പാളിനോട് റിപ്പോര്‍ട്ട് തേടി. വിഷയം പരിശോധിക്കാന്‍ ഡോ.അശോകന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചു.
പ്രശ്‌ന പരിഹാരത്തിനായി കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം അടിയനന്തരമായി വിളിക്കാനും പ്രിന്‍സിപ്പാള്‍ തീരുമാനിച്ചു. സംഘര്‍ഷത്തില്‍ എസ് എഫ് ഐയുടെ പരാതിയിന്‍മേല്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എഫ് ഐ ആരോപിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടോട് കൂടിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അമല്‍ തനിക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നാണ് കെ എസ് യു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ അക്രമം കോളേജിലും പുറത്തുമായി അരങ്ങേറിയത്.
സംഭവത്തില്‍ കോളിജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രന്‍സിപ്പാളിനോട് റിപ്പോര്‍ട്ട് തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. അശോകന്റെ നേത്യത്വത്തിലുള്ള അന്വേഷണ കമ്മീഷനെ പ്രിന്‍സിപ്പാള്‍ വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ചു.
കോളേജിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സുഗമമായ അക്കാദമിക് ദിനം ഉറപ്പാക്കാനുമായി കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നും പ്രന്‍സിപ്പാള്‍ അറിയിച്ചു.
അതെസമയം കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി റിയാസ് പറഞ്ഞു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തത് രാഷ്ട്രീയമായി നേരിടാനാണ് തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here