
കോട്ടയം ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൃദ്ധദമ്പതികളും മകനുമാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍, ഭാര്യ സരസമ്മ, മകന്‍ രാജീവ് എന്നിവരെയാണ് വീടിനുള്ളിലെ ഒരു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ലോറി ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്. ഇയാള്‍ രാവിലെ ജോലിയ്ക്ക് എത്താത്തതിനെ തുടര്‍ന്നു അന്വേഷിച്ചെത്തിയ സുഹൃത്താണ് മൃതദേഹം ആദ്യം കണ്ടത്.
വീട്ടിലെ മുറികളെല്ലാം അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. ലൈറ്റുകളും തെളിഞ്ഞു കിടന്നിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബ പ്രശ്‌നമോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഉള്ളതായി അറിവില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here