മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട്: സഭയില്‍ ബഹളംവെച്ച് ബിജെപി; ഉദ്ധവ് സര്‍ക്കാരിന് 169 എംഎല്‍എമാരുടെ പിന്തുണ

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ 169 പേരുടെ പിന്തുണ നേടി ഉദ്ദാവ് താക്കറെ. വിശ്വാസവോട്ടെടുപ്പ് തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കങ്ങളെ അവഗണിച്ചാണ് പ്രോടെം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയത്.

ചട്ടവിരുദ്ധമായാണ് സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് ആരോപിച്ചു ബിജെപി സഭ ബഹിഷ്‌കരിച്ചു.ഇതിന് പിന്നാലെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. മഹാസഖ്യത്തിന്റെ നാനോ പട്ടോളക്കെതിരെ ബിജെപി കിഷന്‍ കാതോറിനെ നിര്‍ത്തിയിട്ടുണ്ട്.

സഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ തടസല്ലെടുത്താനുള്ള നീക്കമായിരുന്നു ബിജെപി നടത്തിയത്. ചട്ടങ്ങള്‍ പാലിച്ചല്ല സമ്മേളനം വിളിച്ചതെന്നും ഏറെ വൈകിയാണ് സമ്മേളനത്തെ കുറിച്ചു അറിയിച്ചത്. അതിനാല്‍ തന്നെ ബിജെപിയുടെ മുഴുവന്‍ എംഎല്‍മാരെയും സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

വന്ദേമാതരം ചൊല്ലാതെയാണ് സഭ നടപടികള്‍ ആരംഭിച്ചതെന്ന ഫഡ്‌നാവിസിന്റെ വിമര്‍ശനം പ്രതിഷേധത്തിന് വഴിവെച്ചു. അതേ സമയം ബിജെപി പ്രതിഷേധം കണക്കിലെടുക്കാതെ പ്രോടെം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

കാളിദാസ് കൊളംകാറിനെ പ്രോടെം സ്പീക്കര്‍ സ്ഥാനത്ത് നിന്നും മാറ്റി ദിലീപ് പട്ടീലിനെ നിയമിച്ചത് ചട്ടവിരുദ്ധമെന്നും, സ്പീക്കറെ തെരഞ്ഞവടുക്കാതെ ഇതുവരെ വിശ്വാസവോട്ടെടുപ്പ് നടന്നിട്ടില്ലെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സഭ ബഹിഷ്‌കരിച്ചെങ്കിലും സ്പീക്കകര്‍ സഭ നടപടികള്‍ തുടരാന്‍ നിര്‍ദേശം നല്‍കി. അശോക് ചവാനാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സുപ്രിംകോടതി നിര്‍ദേശ പ്രകാരം നടന്ന തലയെണ്ണലില്‍ 169 പവരുടെ പിന്തുണ ഉദ്ദാവ് താക്കറെ നേടി. ഇതോടെ വിശ്വാസവോട്ടിയെടുപ്പ് തടസ്സപ്പെടുത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി ലഭിച്ചു.

നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. നാനാ പട്ടോളയാണ് മഹാസഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കിഷന്‍ കാതോറിനെ ബിജെപിയും സ്പീക്കകര്‍ സ്ഥാനത്തേക്ക് നിര്‍ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News