മാമാങ്കത്തിലെ വണ്ടര്‍ ബോയ്; മാസ്റ്റര്‍ അച്യുതന്റെ അമ്പരപ്പിക്കുന്ന കളരിപ്പയറ്റ് മികവ് കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം ‘മാമാങ്കം’ ഡിസംബര്‍ 12ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. 55 കോടിയോളം മുതല്‍മുടക്കില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം പദ്മകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ ചാവേറായാണ് അച്യുതന്‍ ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here