സദസ്സിനെ അതിശയിപ്പിച്ച് കലോത്സവ വേദിയില്‍ ദഫ്മുട്ടിന്റെ താളം ഉയര്‍ന്നു

വടക്കന്‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള കലകളില്‍ ഒന്നാണ് ദഫ് മുട്ട്. കലോത്സവ വേദിയില്‍ ദഫ്മുട്ടിന്റെ താളം ഉയര്‍ന്നപ്പോള്‍ നിരവധി പേരാണ് മത്സരം കാണാന്‍ എത്തിയത്. യുവജനോത്സവ വേദിയിലെ നിറഞ്ഞ സദസ്സിനെ അതിശയിപ്പിക്കുന്നതായിരുന്നു എല്ലാ ടീമുകളുടെയും പ്രകടനം.

ഒറ്റമുട്ട്, രണ്ട് മുട്ട്, വാരി മുട്ട്, കോരിമുട്ട്….ഇങ്ങനെ ദഫ് മുട്ടിന് അതിന്റെതായ താളക്രമമുണ്ട്. പാട്ടിന് അനുസരിച്ച് ചാഞ്ഞും ചരിഞ്ഞും ദഫില്‍ താളം പിടിക്കുമ്പോള്‍ ആസ്വാദകരും അതില്‍ അലിഞ്ഞു ചേരും.

ഇസ്ലാമിക ചരിത പശ്ചാത്തലമുള്ള ദഫ് മട്ട് പ്രാര്‍ഥനയോടെ ആരംഭിക്കുന്നത്. ശ്രുതി,താളം,ലയം,സമയ നിയന്ത്രണം തുടങ്ങിയവയാണ് മത്സരങ്ങളുടെ വിധി നിര്‍ണയിക്കുന്ന ഘടകങ്ങള്‍.

പത്ത് പേരടങ്ങുന്ന സംഘമാണ് ദഫ് മുട്ടിനായി അണി നിരക്കുന്നത്. മലബാറില്‍ പ്രചാരമുള്ള ദഫ് മുട്ട് മത്സരം കാണാന്‍ കാസര്‍ഗോട്ടെ കളില്‍സവ വേദിയിലും നിരവധിയാളുകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News