മുഖ്യമന്ത്രിയുടെ വിദേശയാത്ര; കേരളത്തിന്റെ ഭാവി ഭദ്രമാക്കുന്ന ഈ നടപടികള്‍ക്ക് എത്ര രൂപ ചിലവഴിക്കാം?

കേരളത്തിന്റെ ഭാവി ഭദ്രമാക്കുന്ന ഈ നടപടികളുടെ മൂല്യം കണക്കാക്കേണ്ടത് ചിലവഴിച്ച തുക അളന്നാണോ? നിങ്ങള്‍ വിലയിരുത്തുക

മുഖ്യമന്ത്രിയുടെ യൂറോപ്പിയന്‍ സന്ദര്‍ശനം

1. പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച് മാതൃക വിലയിരുത്തി, തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതി കേരളത്തിലേക്ക് പകര്‍ത്താനുള്ള കര്‍മപദ്ധതിക്ക് തുടക്കമിട്ടു.

2. കാര്‍ഷിക മേഖലയിലെ നെതര്‍ലന്‍ഡ്‌സിന്റെ ഗവേഷണ നേട്ടങ്ങളും അനുഭവവും കണ്ടു മനസ്സിലാക്കി തോട്ടവിള പരിപാലനമുള്‍പ്പെടെ കേരളത്തിന് ഉപയുക്തമായവ പകര്‍ത്തും.

3. നെതര്‍ലന്‍ഡ്‌സിന്റെ സഹകരണത്തോടെ കേരളത്തില്‍ പുഷ്പ, ഫല മേഖലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിക്കും

4. വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നി നഗരങ്ങളിലെ പോലെ ഇനി കൊച്ചിയിലും സാധ്യമാക്കുന്ന ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പ്രോജക്റ്റിന്റെ (ഐയുആര്‍ഡബ്ല്യുടിഎസ്) നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള ആന്റിയ നെഡര്‍ലാന്‍ഡ് ബിവി (നെതര്‍ലാന്‍ഡ്‌സ്), യൂണിഹോണ്‍ കണ്‍സോര്‍ഷ്യത്തെ ഏല്‍പ്പിച്ചു.

5. നെതര്‍ലന്‍ഡ്സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്സിന്റെ വികസനവും നടപ്പാക്കും. നെതര്‍ലന്‍ഡ്സ് രാജാവിന്റെയും രാജ്ഞിയുടെയും കേരള സന്ദര്‍ശനത്തില്‍ ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിച്ചു.

6. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍നടന്ന ലോക പുനര്‍നിര്‍മാണ കോണ്‍ഫറന്‍സില്‍ കേരള പുനര്‍ നിര്‍മ്മാണത്തിലേക്ക് ലോക ശ്രദ്ധ എത്തിക്കുവാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. വിവിധ അന്താരാഷ്ട്ര ഏജെന്‍സികള്‍ 4500 കോടി രൂപയോളം കേരള പുനര്‍നിര്‍മാണത്തിനായി നല്‍കുവാന്‍ കരാര്‍ ആയിക്കഴിഞ്ഞു.

7. ജനീവയില്‍, ലോകാരോഗ്യ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ആയുര്‍വേദം, ക്യാന്‍സര്‍ പ്രതിരോധം, രോഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാങ്കേതികസഹായം ലഭ്യമാക്കാന്‍ തീരുമാനമായി.

8. ജനീവയിലും ബേണിലും പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്‍ കേരളത്തിന് അനുയോജ്യമായവ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രയോജനപ്പെടുത്തുവാന്‍ ധാരണ.

9. കേരളത്തിലേക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന വിധത്തില്‍ സാമ്പത്തിക കാര്യം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ സ്വിസ് അധികൃതരുമായി ധാരണയായി.

കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തില്‍ ദുബായിലെ വ്യവസയ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ നടത്തുവാന്‍ തീരുമാനമാക്കിയ നിക്ഷേപങ്ങള്‍

1. ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മേഖലയില്‍ ഡിപി വേള്‍ഡ് 3500 കോടി

2. ടൂറിസം മേഖലയില്‍ ആര്‍പി ഗ്രൂപ്പ് 1000 കോടി.

3. റീ ടെയില്‍ മേഖലയില്‍ ലുലു ഗ്രൂപ്പ് 1500 കോടി.

4. ആരോഗ്യമേഖലയില്‍ ആസ്റ്റര്‍ 500 കോടി.

5. വിവധ മേഖലകളില്‍ മറ്റു ചെറുകിട സംരംഭകര്‍ 3500 കോടി.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ആദിയ) കേരളത്തില്‍ നിക്ഷേപം നടത്തും എന്നു തീരുമാനിച്ച മേഖലകള്‍

1. കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട് – 1500 കോടി)
2. മാരിടൈം ക്ലസ്റ്റര്‍ (വെല്ലിംഗ്ടണ്‍ ഐലന്റ് – 3500 കോടി)
3. എറോട്രോപോളിസ് (കണ്ണൂര്‍ – 1000 കോടി)
4. കിന്‍ഫ്രാ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (പാലക്കാട് – 400 കോടി)
5. തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരിയാണെങ്കില്‍ അവിടെയും മുതല്‍ മുടക്കാന്‍ കമ്പനി പ്രതിനിധികള്‍ താല്പര്യം അറിയിച്ചിട്ടുണ്ട്.

ജപ്പാന്‍ സന്ദര്‍ശനം

1. ഇലക്ട്രിക് വാഹനരംഗത്ത് തോഷിബായുമായി സഹകരണം. ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈമാറും.

2. കേരളത്തിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്‌സുകള്‍.

3. നാച്ച്വറല്‍ പോളിമറുകള്‍, ബയോ പ്ലാസ്റ്റിക്, ബയോ കമ്പോസിറ്റുകള്‍, നാനോ ഘടനാപരമായ വസ്തുക്കള്‍, പോളിമര്‍ നാനോകമ്പോസിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഗവേഷണ സഹകരണം.

4. കപ്പല്‍ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈന്‍ സയന്‍സസ് എന്നിവയില്‍ സംയുക്ത പദ്ധതികള്‍.

5. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരണം.

6. ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (കുസാറ്റ്) സംയോജിതമായി 4 + 2 (കൊച്ചിയില്‍ 4 വര്‍ഷം, ഷിമാനില്‍ 2 വര്‍ഷം) ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്ന് ഷിമാനെ യൂണിവേഴ്‌സിറ്റി.

7. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ഒരു വര്‍ഷത്തെ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം (കേരളത്തില്‍ 6 മാസം, ജപ്പാനില്‍ 6 മാസം) ആരംഭിക്കും.

8. കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ഷിമാനെ സര്‍വകലാശാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും നടത്തുന്നുണ്ട്. ഇത് ഇനി മുതല്‍ മറ്റ് സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

9. മെഡിക്കല്‍ സാങ്കേതികവിദ്യാ രംഗത്ത് കേരളത്തില്‍ ടെറുമൊ പ്രാനെക്‌സ് നിക്ഷേപിക്കും.

കേരളത്തില്‍ സ്ഥാപിച്ച അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജം ലഭിച്ചതു മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ്. കേരളത്തിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്കുമായി കരാര്‍. ആദ്യത്തെ യുഎഇ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി പൊലീസ് നവീകരണ പദ്ധതി, കഴക്കൂട്ടത്ത് സ്മാര്‍ട്ട് സ്റ്റേഷനുള്ള നടപടി ആരംഭിച്ചു.

യുഎഇ ഭരണാധികാരി കേരളത്തില്‍ വരുകയും അവിടെ തടവില്‍ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ചരിത്രത്തില്‍ ആദ്യമായി ലോകത്തെ ഏറ്റവും പഴയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വിപണനോദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് കിഫ്ബി മസാല ബോണ്ട്* ലോഞ്ച് ചെയ്യ്തു. യുകെയില്‍ പ്രവാസി ചിട്ടി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം സിംഎംഡിആര്‍എഫിലേക്ക് മാത്രമായി പ്രളയത്തിനു ശേഷം 33 കോടി രൂപ വിദേശത്ത് നിന്നും സമാഹരിക്കുവാന്‍ കഴിഞ്ഞു, വിദേശത്തു നിന്നും നേരിട്ട് അയച്ച സഹായങ്ങള്‍ക്ക് പുറമെ ആണിത്. കേരളത്തില്‍ പ്രളയ ബാധിതര്‍ക്ക് 20 കോടി രൂപ ചിലവില്‍ വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ യുഎഇ റെഡ് ക്രെസെന്റുമായി കരാര്‍ ആയി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയില്‍ പങ്കാളികളുടെ യാത്ര ചിലവ് സര്‍ക്കാര്‍ വഹിക്കേണ്ടതാണ്, എന്നിരുന്നാലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ ചിലവു സ്വന്തം പോക്കറ്റില്‍ നിന്നും ചിലവായതയാണ് കാണുന്നത്. കേരളത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നവരോട് ഇവിടുത്തെ മാധ്യമങ്ങളും മറ്റും ചെയ്യുന്നത് നീതി ആണോ എന്ന് ആലോചിക്കാന്‍ ഇതൊരു അവസരം ആവട്ടെ.

പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, അസമത്വത്തെ നേരിടാനുള്ള പുതിയ നയങ്ങള്‍, വികസനത്തിന് പണം കണ്ടെത്താനുള്ള പുതിയ രീതികള്‍, ആഗോള മലയാളികളുടെ ശക്തി, ബന്ധങ്ങള്‍ തുടങ്ങി ധാരാളം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അറിവ് സമ്പാദിക്കാനും മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ക്ക് കഴിഞ്ഞു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്, അതുകൊണ്ട് തന്നെ അതെ പറ്റി ആര്‍ക്കും ചര്‍ച്ചയും ചെയ്യേണ്ട എന്ന പ്രത്യേകതയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel