കേരളാ സര്‍വ്വകലാശാലക്കെതിരായ മറ്റൊരു കളളക്കഥ കൂടി പൊളിയുന്നു; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത് സര്‍വ്വകലാശാല മാര്‍ക്ക് ലിസ്റ്റ് അല്ല

കേരളാ സര്‍വ്വകലാശാലക്കെതിരായ ഒരു കളളകഥ കൂടി പൊളിയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത് സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റ് അല്ല. മറിച്ച് യുഐടി കുറവന്‍കോണം പ്രാദേശിക കേന്ദ്രം സെമസ്റ്റര്‍ പരീക്ഷക്കായി തയ്യാറാക്കിയ മാര്‍ക്ക് ലിസ്റ്റാണ് കേരള സര്‍വകലാശാലയുടേതെന്ന പേരില്‍ പ്രചരിച്ചത്. വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം വിമാത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ വിഷ്ണു സോമസുന്ദരത്തിന്റെ വീട് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തപ്പോള്‍ കേരള സര്‍വ്വകലാശാലയുടെ പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെടുത്തെന്നായിരുന്നു വാര്‍ത്ത പുറത്ത് വന്നത്. സമീപ ദിവസങ്ങളില്‍ കേരളം ഞെട്ടലോടെ കേട്ട ദുരാരോപണത്തിനാണ് ദുരന്തപൂര്‍ണമായ പരിസമാപ്തി കുറിക്കപ്പെടുന്നത്.

സര്‍വ്വകലാശാലയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട ദിവസങ്ങള്‍ പിന്നാലെ യാത്ഥാര്‍ഥ്യ സത്യം പുറത്താവുകയാണ്. വിഷ്ണുസോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത് സര്‍വ്വകലാശാലയുടെ മാര്‍ക്ക് ഷീറ്റുകള്‍ ആയിരുന്നില്ല. യുഐടി കുറവന്‍കോണം പ്രദേശിക കേന്ദ്രം നടത്തിയ കോളേജ് തല പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ആണ് വീട്ടില്‍ നിന്ന് പിടികൂടിയത്. ഇനി ഇത് ശ്രദ്ധിക്കുക.

വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് ഡിആര്‍ഐ പിടിച്ചെടുത്ത മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പാണിത്. മാര്‍ക്ക് ലിസ്റ്റ് നമ്പരോ, സീരീയല്‍ നമ്പരോ ഇല്ല.

ഇനി സര്‍വ്വകലാശാലയുടെ അതേ കാലഘട്ടത്തിലെ ഒര്‍ജിനല്‍ മാര്‍ക്ക് ലിസ്റ്റ് കാണുക.

സീരിയല്‍ നമ്പരും, ബുക്ക് നമ്പരും ഉണ്ട്. 2010 വരെയുളള സെമസ്റ്റര്‍ സബ്രദായപ്രകാരം ഒന്ന്, മൂന്ന്, അഞ്ച് എന്നീ സെമസ്റ്റുകളുടെ പരീക്ഷകള്‍ നടത്തി ഫലപ്രഖ്യാപനം നടത്തുന്നത് അതാത് പ്രദേശിക കേന്ദ്രങ്ങളാണ്.2010 ലാണ് എല്ലാ സെമസ്റ്റര്‍ പരീക്ഷകളും സര്‍വ്വകലാശാല നേരിട്ട് നടത്താന്‍ തുടങ്ങിയത്.

കുറവന്‍കോണം കേന്ദ്രത്തില്‍ 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചിരുന്ന വിഷ്ണു സോമസുന്ദരം ഏതെങ്കിലും കൃതൃമമാര്‍ഗ്ഗത്തിലൂടെ കൈവശപ്പെടുത്തിയതാവാം മാര്‍ക്ക് ഷീറ്റുകള്‍ എന്നാണ് സര്‍വ്വകലാശാല അനുമാനം.

സര്‍വ്വകലാശാലയുമായി ബന്ധമില്ലങ്കിലും ഈ മാര്‍ക്ക് ലിസ്റ്റുകള്‍ എങ്ങനെ വിഷ്ണു സോമസുന്ദരത്തിന്റെ പക്കലെത്തി എന്ന് കൂടി അന്വേഷിക്കണം എന്നാണ് സര്‍വ്വകലാശാലയുടെ നിലപാട്.

ഇക്കാര്യം ഒദ്യോഗികമായി ആവശ്യപ്പെടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗം രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പോലീസില്‍ മാര്‍ക്ക് ലിസ്റ്റ് കാണാതായ സംഭവത്തില്‍ യുഐടി കോര്‍ഡിനേറ്റര്‍ പരാതി നല്‍കിയിട്ടുണ്ട്.

സര്‍വ്വകലാശാലയുമായി നേരിട്ട് ബന്ധമില്ലാത്ത മാര്‍ക്ക് ലിസ്റ്റാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തതെന്ന് ഇതോടെ വ്യക്തമാകുകയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ സര്‍വ്വകലാശാല മാര്‍ക്ക് കണ്ടെടുത്തു എന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രതിപക്ഷം കടുത്ത ആരോപണമാണ് ഉയര്‍ത്തിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News