ഷെയ്നിനെ ആരും വിലക്കിയിട്ടില്ല; പ്രതികരണവുമായി രഞ്ചിത്ത്

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍ ഷെയ്നിനെ ആരും വിലക്കിയിട്ടില്ല.

നിസ്സഹകരണം കൊണ്ടുണ്ടായ നഷ്ടം ഷെയ്ന്‍ നികത്തണമെന്ന് അസോസിയേഷന്‍ ഭാരവാഹി കൂടിയായ രഞ്ചിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളോട് സഹകരിക്കാത്തവരോട് സഹകരിക്കാതിരിക്കുകയാണ് ചെയ്തത്. ഷെയിൻ നിഗം നിലവിലെ സിനിമകൾ തീർക്കണം.

വിഷയം അമ്മയുമായി ചർച്ച ചെയ്യും. അമ്മ ഷെയിൻ വിഷയത്തിൽ കത്ത് നൽകിയിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിഷയത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും രഞ്ചിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here