സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമം; കരട് തയ്യാറായതായി സാംസ്കാരിക മന്ത്രി എകെ ബാലന്‍

സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്ര നിയമങ്ങ‍ള്‍ കൊണ്ടുവരുമെന്ന് സാംസ്കാരി മന്ത്രി എകെ ബാലന്‍.

ഇതിന്‍റെ കരട് തയ്യാറായതായും സിനിമാ മേഖലയിലെ അനാശാസ്യ പ്രവണതകള്‍ അവസാനിപ്പിക്കുമെന്നും ആരെയും വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

കെഎസ്എഫ്ഡിസി ക്ക് സിനിമ നിഷേധിച്ച തീരുമാനം അവർ പിൻവലിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തീയേറ്ററുകൾക്ക് സിനിമ നൽകാമെന്ന് വിതരണക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് തോമസ് ഐസക്.

നിര്‍മാതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തോമസ് ഐസക് മാധ്യമങ്ങളോട് സംസാരിച്ചത്. ധനമന്ത്രിയും സംസ്കാരിക മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വിഷയത്തില്‍ തീരുമാനമായത്.

അധിക വിനോദനികുതിയിൽ കുറവ് വരുത്തുന്ന കാര്യം പരിശോധിക്കാമെന്ന് ധനമന്ത്രി നിർമാതാക്കൾക്കും വിതരണക്കാർക്കും ഉറപ്പുനൽകി.

മറ്റ് വിഷയങ്ങൾ ചർച്ചയായി വന്നില്ല, പക്ഷെ മന്ത്രിയുമായി സംസാരിച്ചു. സിനിമാ മേഖലയിലെ മറ്റ് പ്രശ്നങ്ങൾ മറ്റൊരു യോഗം ചർച്ച ചെയ്യുമെന്ന് പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍ പ്രതിനിധി രഞ്ചിത്തും മാധ്യമങ്ങളോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News