ഒറ്റവിസ പദ്ധതിയില്‍ ഒപ്പുവച്ച് സൗദി അറേബ്യയും യുഎഇയും

സൗദി അറേബ്യയും യുഎഇയും സന്ദർശിക്കാവുന്ന ഒറ്റ വിസ പദ്ധതിക്ക് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു. യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’ അറിയിച്ചതാണിത്.

രണ്ട് രാജ്യങ്ങളും ഒറ്റ വിസകൊണ്ട് സന്ദർശിക്കാൻ കഴിയുന്ന വിസ ലോക വിനോദ സഞ്ചാരികൾക്കും ടൂറിസം വിപണിക്കും വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ യുഎഇ സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന നീക്കം. ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടാണിത്.

സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജും യു എ ഇ യുടെ സാമ്പത്തിക മന്ത്രാലയവും ഈ ലക്ഷ്യത്തോടെ ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് സംയുക്ത വിസ.

രണ്ട് രാജ്യങ്ങളുടെയും അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടപടികൾ എളുപ്പത്തിലാക്കുന്നതാണ് പുതിയ സംവിധാനം.

വിസ, എമിഗ്രേഷൻ നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. ഇരു രാജ്യങ്ങളിലും താമസിക്കുന്നവർക്ക് വളരെ എളുപ്പം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ കഴിയും വിധം ഒറ്റ വിസ എന്ന സംവിധാനമാണ് കൊണ്ടുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here