‘യാത്രപറയാതെ’ എംവി ശ്രേയാംസ് കുമാറിന്റെ പുസ്തകം ശശി തരൂരിന് നല്‍കി നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു

എം.വി. ശ്രേയാംസ് കുമാർ രചിച്ച ‘യാത്ര പറയാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി ശശിതരൂരിന് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.

മലയാളത്തിന്‍റെ സഞ്ചാര സാഹിത്യ പരമ്പരയിൽ പെട്ട പുസ്തകമാണ് എം.വി. ശ്രേയാംസ്കുമാർ രചിച്ച യാത്രപറയാതെ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി ശശി തരൂർ എം.പിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്തു.

ഏത് ലക്ഷ്യത്തിലേക്കുള്ള പ്രയാണമായാലും യാത്രകൾ സുഖകരമായ അനുഭവമാണെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ കാ‍ഴ്ചപാടുകളുണ്ടാകാന്‍ യാത്രകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ മനസിന്‍റെ ‌യാത്രയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ശശിതരൂർ എം.പി പറഞ്ഞു.

യാത്രയക്കിടയിൽ പകർത്തിയ കുറിപ്പുകളും ചിത്രങ്ങളുമാണ് പുസ്തകമായി പരിണമിച്ചതെന്ന് ഗ്രന്ഥകാരൻ
എം.വി. ശ്രേയാംസ്കുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

എം.പി. വിരേന്ദ്രകുമാർ അധ്യക്ഷനായ ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ രഞ്ജിത്, എഴുത്തുകാരി റോസ്മേരി എന്നിവരും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News