സ്വകാര്യ അരിക്കടയിൽ നിന്ന് റേഷൻ അരിയും ഗോതമ്പും പിടികൂടി

കൊല്ലത്ത് സ്വകാര്യ അരിക്കടയിൽ നിന്ന് റേഷൻ അരിയും ഗോതമ്പും പിടികൂടി. കൊല്ലം സിറ്റിപോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം ഇൗസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് റേഷൻ സാധനങൾ പിടികൂടിയത്. കടയുടമ മുങ്ങി.

കൊല്ലം ചാമക്കട മൂന്നുവിളക്കു മുക്കിലെ കൊച്ച് ഹസ്സൻ കുഞ്ഞിന്റെ ഉടമസ്ഥതയിലെ അരിമൊത്ത വ്യാപാരശാലയിൽ നിന്നാണ് മട്ട അരിയും, പുഴുക്കലരിയും, ഗോതമ്പും പിടികൂടിയത്.

70 തോളം ചാക്കുകളിൽ രണ്ടു കടകളിലായി സൂക്ഷിച്ചിരുന്ന റേഷൻ ധാന്യങളാണ് പിടികൂടിയത്. സംഭവം അറിഞ്ഞെത്തിയ റ്റിഎസ്ഒസിവി അനിൽകുമാർ വ്യാജ പേരിൽ ചാക്കിൽ സൂക്ഷിച്ചിരുന്നത് റേഷൻ അരിയാണെന്ന് സ്ഥിരീകരിച്ചു.

റേഷൻ അരി നിറക്കാനായി സൂക്ഷിച്ചിരുന്ന വ്യാജ പേരിലെ ചാക്കുകളും കണ്ടെത്തി.മുമ്പും ഇതേ സ്ഥാപനത്തിൽ നിന്ന് റേഷൻ സാധനങൾ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News