അഞ്ചലിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ; പീഡനം മുത്തശ്ശിയുടെ ഒത്താശയോടെ

കൊല്ലം അഞ്ചലിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായി. പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മുത്തശിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് പൊലീസ്.

പത്താം ക്ലാസുകാരിയെ ഒന്നിലധികം സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. ഏഴംകുളം സ്വദേശി ഗണേഷാണ് പിടിയിലായത്. അച്ചന്റെ മദ്യപാനം കാരണം മുത്തശ്ശിക്കൊപ്പമാണ് പീഡനത്തിനിരയായ പെൺകുട്ടി താമസിച്ചിരുന്നത്.

ഈ വീട്ടിൽ നിത്യ സന്ദർശകനായിരുന്ന ഗണേഷ് മുത്തശ്ശിയുടെ ഒത്താശയോടെയാണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുത്തശ്ശിയെയും ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവർക്കുമെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയിൽ പെൺകുട്ടി ഒന്നിലധികം തവണ പീഡനത്തിനിരയായും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News