സപ്തഭാഷാ സംഗമഭൂമിയുടെ തനത് കല; VIDEO

സപ്തഭാഷാ സംഗമഭൂമിയായ കാസർകോഡ് കലോത്സവത്തിന് കൊടിയിറങ്ങുമ്പോൾ കന്നഡ ഭാഷയ്ക്ക് കൈരളിയുടെ ആദരം. കലോത്സവ വേദിയിൽ 25 വയസ്സായ കാസർകോഡിന്റെ തനത് കല യക്ഷഗാനത്തെക്കുറിച്ച് കന്നഡ ഭാഷയിൽ സിജു കണ്ണൻ തയ്യാറാക്കിയ റിപ്പോർട്ട്

കാൽ നൂറ്റാണ്ടിന് ശേഷം കലോത്സവം കാസകോ ഡെത്തുമ്പോൾ കലോത്സവ വേദിയിൽ യൗവനത്തിന്റെ നിറവിലാണ് യക്ഷഗാനം. കർണ്ണാടക – കേരള അതിർത്തിയിൽ ഉത്ഭവിച്ച യക്ഷഗാനം തുളു – കന്നട സംസ്ക്കാരത്തിന്റെ ഭാഗമാണ്.

1991 ൽ കലോത്സവം കാസർകോഡെത്തിയപ്പോഴാണ് യക്ഷഗാനം മത്സര ഇനമാക്കണമെന്ന് ആവശ്യമുയർന്നത്.
തൊട്ടടുത്ത വര്‍ഷം പ്രദര്‍ശന ഇനമായി യക്ഷഗാനം അവതരിപ്പിക്കപ്പെട്ടു. പിന്നീട് മത്സര ഇനമായി വേദിയിലെത്തി

ആദ്യ കാലത്ത് യക്ഷഗാനത്തിൽ കാസര്‍ഗോഡിന് കലോത്സ വേദികളിൽ എതിരാളികളില്ലായിരുന്നു. ഇപ്പോൾ 14 ജില്ലകളിൽ നിന്നും പ്രാതിനിധ്യമുള്ള ഇനമായി യക്ഷഗാനം മാറിക്കഴിഞ്ഞു. കലോത്സവ വേദിയിൽ യക്ഷഗാനം കാണുമ്പോൾ സന്തോഷമുണ്ട്.

കന്നട കലാരൂപമായാണ് പൊതുവേ യക്ഷഗാനം അറിയപ്പെടുന്നത്.കാസർകോഡ് കുമ്പളയിലാണ് ഈ കല ഉടലെടുത്തത്. കുമ്പള പാര്‍ഥിസുബ്ബ, ഷേണി ഗോപാലകൃഷ്ണ ഭട്ട്, ചന്ദ്രഗിരി അമ്പു തുടങ്ങിയവരാണ് യക്ഷഗാനത്തെ പ്രചാരത്തിലാക്കിയത്. കൗമാര കലാ മാമാങ്കത്തിലെ ഒരു മത്സര ഇനമായതോടെ യക്ഷഗാനത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News