കലോത്സവ നഗരിയെ വിസ്മയിപ്പിച്ച അവനി പിന്നണി ഗാനരംഗത്തേക്ക്. അർബുദത്തെ അതിജീവിച്ച് കലോത്സവ വേദിയിലെത്തി വിജയം കൊയ്ത അവനിയെക്കുറിച്ച് കൈരളി ന്യൂസ് വാർത്ത നൽകിയിരുന്നു. വാർത്ത കണ്ട് സംഗീത സംവിധായകൻ മുരളി അപ്പാടത്താണ് പുതിയ ആൽബത്തിൽ അവനിക്ക് അവസരം നൽകുന്നത്
അർബുദ രോഗത്തിന്റെ വിഷമതകൾ മറികടന്ന് വിമാന മാർഗ്ഗം കണ്ണൂരിലെത്തിയാണ് കലോത്സവത്തിൽ അവനി മത്സരിച്ചത്. മനക്കരുത്തോടെ പാടി പദ്യം ചൊല്ലലിലും, കഥകളി സംഗീതത്തിലും, ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡ് നേടിയ അവനിയെക്കുറിച്ച് കൈരളി ന്യൂസ് നൽകിയ വാർത്ത കണ്ടാണ് സംഗീത സംവിധായകൻ മുരളി അപ്പാടത്ത് അടുത്ത മ്യൂസിക്കൽ ആൽബത്തിൽ പാടാൻ അവനിക്ക് അവസരമൊരുക്കിയത്. അവസരത്തെ അവനി ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു.
പ്രതിസന്ധികളെ ചിരിച്ചു കൊണ്ട് തോൽപിക്കുന്ന അവനിയുടെ ജീവിതത്തിലെ വലിയ ചുവടുവെപ്പായി ഈ അവസരം മാറട്ടേയെന്ന് നമുക്ക് ആശംസിക്കാം.
Get real time update about this post categories directly on your device, subscribe now.