മാപ്പിള കലകളെ സ്നേഹിച്ച മഹാകവിക്ക് കൗമാര കേരളത്തിൻറെ ആദരം

മാപ്പിള കലകളെ സ്നേഹിച്ച അതുല്യപ്രതിഭ പി ഉബൈദിനുള്ള ആദരവായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ടി ഉബൈദിന്റെ നാമധേയത്തിലുള്ള വേദിയിൽ മാപ്പിള കലകളുടെ അരങ്ങേറ്റം.മാപ്പിള ഇശലുകൾക്കൊപ്പം ഉബൈദിന്റെ ഓർമ്മകളും കലോത്സവ നഗരിയിൽ നിറഞ്ഞു നിന്നു.

“വിട തരികമ്മേ കന്നഡ ധാത്രി കേരള ജനനി വിളിക്കുന്നു.ഐക്യകേരളം പിറവിക്ക് മുൻപ് അതുവരെ ദക്ഷിണ കാനറയുടെ ഭാഗമായിരുന്നു കാസർകോട് നിന്ന് ടി ഉബൈദ് ഉറക്കെ പാടി. അത് കേരള പിറവിക്ക് വേണ്ടിയുള്ള ആഹ്വാനമായിരുന്നു.

പിന്നീട് ഇശലുകളുടെ സാഗരം തീർത്ത് കേരളത്തിന്റ്‌ മഹാകവിയായി മാറി.കലോത്സവം കാസർഗോഡ് എത്തിയപ്പോൾ മാപ്പിള കലകൾ അരങ്ങേറുന്ന വേദിക്ക് ഉബൈദ് മാഷിന്റെ പേരല്ലാതെ മറ്റെന്താണ് ചേരുക.
മാപ്പിള കലകളെ സ്നേഹിച്ച മഹാകവിക്ക് നാലുദിവസം മാപ്പിള കലകൾ കൊണ്ട് കൗമാര കേരളത്തിൻറെ ആദരം.

മാപ്പിളപ്പാട്ടിന്റെ താളവും ഈണവും ഉബൈദിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.കലോത്സവവേദിയിൽ മാപ്പിള ഇശലുകൾ പെയ്തിറങ്ങിയപ്പോൾ ടി ഉബൈദേന്ന മഹപ്രതിഭയുടെ ഓർമ്മകളും ഇരമ്പിയ്യർത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News