പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധം; കർശന പരിശോധന ഇന്നു മുതൽ

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ഞായറാഴ്ച മുതൽ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കി. ഹെൽമെറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ പിഴ 1000 രൂപയാകും.

നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. നാല്‌ വയസ്സിനു മുകളിലുള്ളവർ ഹെൽമെറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ ഭേദഗതിയെത്തുടർന്നായിരുന്നു ഹൈക്കോടതി നിർദേശം. എന്നാൽ, ഹെൽമെറ്റ്‌ ധരിക്കാത്തവരെ ഓടിച്ചിട്ട്‌ പിടിക്കില്ല. ക്യാമറ നിരീക്ഷണമുൾപ്പെടെയുള്ള ഡിജിറ്റൽ

സംവിധാനങ്ങൾ ശക്തിപ്പെടുത്തിയാകും നിയമലംഘകരെ പിടികൂടുകയെന്ന്‌ മോട്ടോർ വാഹനവകുപ്പ്‌ അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here