ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസിനെ തകര്‍ക്കുന്നു; ആഞ്ഞടിച്ച് പിസി ചാക്കോ; രാഹുലിനും വിമര്‍ശനം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്ന് പി.സി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് പുനഃസംഘടന നീണ്ടുപോകുന്നതിന്റെ ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെയാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇഷ്ടക്കാരെ ലിസ്റ്റില്‍ തിരുകിക്കയറ്റുകയായിരുന്നെന്നും പിസി ചാക്കോ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് തളര്‍ന്നിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി തെരഞ്ഞെടുപ്പ് തോല്‍വികള്‍ കനത്ത തിരിച്ചടിയാണ് നല്‍കിയത്. അതിലും വലിയ തിരിച്ചടിയാണ് എറണാകുളത്ത് സംഭവിച്ചത്. എറണാകുളത്ത് പാര്‍ട്ടിയില്ലാത്ത അവസ്ഥയാണ്. മണ്ഡലം കമ്മിറ്റികള്‍ എല്ലാം ‘എ’, ‘ഐ’ എന്ന പേരില്‍ വീതംെ വച്ചിരിക്കുക മാത്രമാണെന്നും ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെയും പിസി ചാക്കോ വിമര്‍ശനം നടത്തി.

രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കരുത് എന്നായിരുന്നു തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരിക്കല്‍ രാഹുലിനോട് സൂചിപ്പിച്ചിരുന്നു. വയനാടില്‍ മത്സരിച്ചതുകൊണ്ടാണ് അമേഠിയില്‍ അദ്ദേഹത്തിന് പരാജയം ഏല്‍ക്കേണ്ടിവന്നത്. രാഹുല്‍ അമേഠി മണ്ഡലം ഉപേക്ഷിച്ച് പോയെന്ന വികാരം ബിജെപി ആളിക്കത്തിച്ചെന്നും രാഹുല്‍ ഇടതുപക്ഷത്തിന് എതിരേയായിരുന്നില്ല മത്സരിക്കേണ്ടിയിരുന്നതെന്നും പിസി ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News