കരിങ്കൊടി കാണിക്കാന്‍ തടഞ്ഞത് ചെന്നിത്തലയുടെ വാഹനം; അമളി പറ്റിയപ്പോള്‍ ജയ് വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

നാടുനീളെ പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി കാണിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോഴിക്കോട് ബാലുശ്ശേരിയില്‍ ആണ് പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നെ അമളി പറ്റിയത്.

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അബദ്ധത്തില്‍ തടഞ്ഞത് രമേശ് ചെന്നിത്തലയുടെ വാഹനം.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പൊലിസ് വാഹനത്തിന്റെ അകമ്പടിയില്‍ സ്റ്റേറ്റ് കാര്‍ വരുന്നത്. പിന്നിട് ഒന്നും നോക്കിയില്ല.

മന്ത്രിമാരുടെ വാഹനം ആണെന്ന് കരുതി പ്രവര്‍ത്തകര്‍ കാറിന് മുന്‍പില്‍ ചാടി വീണ് മുദ്രാവാക്യം വിളി തുടങ്ങി. അല്‍പ്പം കഴിഞ്ഞാണ് അത് സ്വന്തം നേതാവാണെന്നം കാറില്‍ ചെന്നിത്തല ആണെന്നന്നും ഉള്ള കാര്യം പ്രവര്‍ത്തകര്‍ മനസ്സിലാക്കിയത്.

അമളി തിരിച്ചറിഞ്ഞ ഉടന്‍ പ്രതിഷേധ മുദ്രാവാക്യം അഭിവാദ്യം ആക്കി മാറ്റി തടിതപ്പുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തന്നെ പ്രതിഷേധിച്ച പ്രവര്‍ത്തകരോട് കാറില്‍ ഇരുന്ന് അഭിവാദ്യം അര്‍പ്പിച്ചാണ് രമേശ് ചെന്നിത്തല മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News