ഐ ലീഗ്; ഗോകുലം കേരളക്ക് വിജയ തുടക്കം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളക്ക് വിജയ തുടക്കം.

കോഴിക്കോട് നടന്ന ആദ്യ ഹോം മാച്ചില്‍ നെരോക്ക എഫ്.സി യെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഹെന്റി കിസേക്കയാണ് ഗോകുലത്തിനായി ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ക്യാപ്ടന്‍ മാര്‍ക്കസ് ജോസഫും ഗോകുലത്തിനായി ഗോള്‍ നേടി. കളിയുടെ എണ്‍പത്തി രണ്ടാം മിനിറ്റില്‍ നെരോക്ക ആശ്വാസ ഗോള്‍ നേടി. തിരിക് സാംപ്‌സണ്‍ ആണ് നെരോക്കക്കായി ഗോള്‍ നേടിയത്.

ഗോകുലത്തിന്റെ മാര്‍ക്കസ് ജോസഫാണ് മാന്‍ ഓഫ് ദ മാച്ച്. കഴിഞ്ഞ സീസണിലും ഹോം മാച്ചില്‍ 2-1 നാണ് നെരോക്കയെ തോല്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News