ലോക എയ്ഡ്സ് ദിനം; നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍ ശ്രമിക്കുക

ലോക എയ്ഡ്സ് ദിനത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷിനു ശ്യാമളന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ :

കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോള്‍ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ’ എന്ന ഡയലോഗ് പുരുഷന്മാര്‍ പറയുന്നത് അവരുടെ അജ്ഞതയാകും. അതുമല്ലെങ്കില്‍ താത്കാലികമായ സുഖത്തിന് വേണ്ടി ഒരു വലിയ റിസ്‌ക് ഏറ്റെടുക്കുകയാണ് ഇരുവരും ചെയ്യുന്നത്.

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക രോഗങ്ങള്‍ വരാതെയിരിക്കുവാനും, ഗര്‍ഭധാരണം തടയുവാനും സഹായിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും മുകളില്‍ പറഞ്ഞ ഡയലോഗ് പറഞ്ഞു പെണ്കുട്ടികളെ ഇമോഷണലി ചൂഷണം ചെയ്തു കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാന്‍ നിര്‍ബന്ധിച്ചാല്‍ അതില്‍ പരം അപകടം മറ്റൊന്നുമില്ല.

ഒരു വ്യക്തിയെ പരിചയപ്പെടുമ്പോള്‍ ജനിച്ചപ്പോള്‍ മുതലുള്ള പരിചയമൊന്നുമില്ലലോ. അയാള്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ലേ നമുക്കറിയു. ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുന്‍പോ ശേഷമോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുമ്പോള്‍ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക.

സദാചാരം പറഞ്ഞു ദയവ് ചെയ്ത ആരും ഈ പോസ്റ്റില്‍ വരേണ്ടതില്ല. ഒരു ഡോക്ടര്‍ക്ക് ഈ വിഷയങ്ങളെ കുറിച്ചു എഴുതുവാന്‍ ഒരു മടിയുമില്ല എന്നു ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

ഇന്ന് ലോക എയ്ഡ്‌സ് ദിനത്തില്‍ സ്‌നേഹം കൊണ്ട് മാത്രം ചിന്തിക്കാതെ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍ കൂടി എല്ലാവരും ശ്രമിക്കുക.

സുരക്ഷിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍ ഉടനെ തന്നെ HIV ടെസ്റ്റ് ചെയ്യുക. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാണ്. അതുമല്ലെങ്കില്‍ നിങ്ങളുടെ സൗകര്യം പോലെ ലാബുകളിലോ, സ്വകാര്യ ആശുപത്രിയിലോ ടെസ്റ്റ് ലഭ്യമാണ്.

ഡോ. ഷിനു ശ്യാമളന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News