ഓപ്പറേഷന്‍ തണ്ടര്‍; അഞ്ചു ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി; 55 ബസുകള്‍ക്ക് പിഴ

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 5 വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് റദ്ദാക്കിയത്.

അനധികൃതമായി മ്യൂസിക്ക് സിസ്റ്റം ഉപയോഗിച്ച 32 ബസ്സുകള്‍ക്കെതിരേയും ലൈറ്റുകള്‍ സ്ഥാപിച്ച 23 ബസുകള്‍ക്കെതിരേയും പിഴ ചുമത്തി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഡി.മഹേഷിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന 90000 രൂപ പിഴ ഇനത്തില്‍ ഈടാക്കി.

വെണ്ടാര്‍ വിദ്യാധിരാജ, അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നടന്ന അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ഉള്‍പ്പടെ മാധ്യമങ്ങള്‍ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിയമ ലംഘകരെ പിടികൂടാന്‍ രംഗത്തിറങിയത്. പരിശോധന തുടരും.

ബൈക്കുകളിലെ സൈലന്‍സര്‍ മാറ്റി സ്ഥാപിക്കുന്നതും എയര്‍ഹോണ്‍ തുടങ്ങിയവക്കെതിരേയും നടപടി തുടരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News