ഹ്യുണ്ടായിയുടെ ‘വെന്യു’ ദക്ഷിണാഫ്രിക്കയിലേക്ക്

ഹ്യുണ്ടായിയുടെ ചെറു എസ് യു വി വാഹനമായ ‘വെന്യു’ കയറ്റുമതി ചെയ്യുന്നു. തിങ്കളാഴ്ച ചെന്നൈ തുറമുഖത്തുനിന്ന് 1,400 യൂണിറ്റുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യും. ഡിസംബര്‍ രണ്ടിനാകും വാഹനം ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിക്കുക. ഇതു കൂടാതെ വാഹനം കൂടാതെ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പാദത്തില്‍ വെന്യുവിന്റെ 1589 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. നേപ്പാള്‍, ഭൂട്ടാന്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ വെന്യുവിന് വന്‍ സ്വീകാര്യത ലഭിച്ചുവെന്നും ഇതുവരെ ഇന്ത്യയില്‍ 90,000ലധികം ബുക്കിങ്് ലഭിച്ചുവെന്നും കമ്പനി പറയുന്നു.

ഹ്യുണ്ടായിയുടെ 1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിനില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഉള്‌ല മോഡലാണ് കയറ്റിമതി ചെയ്യുന്നത്.
സാങ്കേതികവിദ്യയിലൂന്നിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും വെന്യുവിന്റെ ഹൈലൈറ്റാണ്. ഇതിന്റെ സ്വീകാര്യമായ വിലയും വിപണിയില്‍ വെന്യുവിന് പ്രിയമേറാന്‍ കാരണമായി.

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് വാഹനം വിപണിയിലുള്ളത്.

1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും മാനുവല്‍ ഗിയര്‍ബോക്സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണുള്ളത്. ഡീസല്‍ എന്‍ജിനിലാകട്ടെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമാണ് നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel