കൂള്‍ ഡ്രിങ്ക്‌സില്‍ മദ്യം കലര്‍ത്തി നല്‍കി, ഊഴമിട്ട് പീഡിപ്പിച്ചു, ശബ്ദം പുറത്ത് വരാതിരിക്കാന്‍ മുഖം മറച്ചു; ഒടുവില്‍ തീകൊളുത്തി ചുട്ടുകൊന്നു; പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഡോക്ടറെ പീഡിപ്പിക്കുന്നതിന് മുമ്പ് പ്രതികള്‍ കൂള്‍ ഡ്രിങ്ക്‌സില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കി കിടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മയങ്ങി കിടന്ന യുവതിയെ പ്രതികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയും ശബ്ദം പുറത്ത് വരാതിരിക്കാന്‍ മുഖം മറച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇങ്ങനെ മുഖം മറച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം.

പെണ്‍കുട്ടി മരണപ്പെട്ടന്ന് മനസിലായതോടെ പ്രതികള്‍ പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിച്ചുകളഞ്ഞു. വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനവും കൊലപാതകവും നടന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News