നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുള്‍ക്കെതിരെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയായ ഓപ്പറേഷന്‍ തണ്ടര്‍ തുടരുന്നു.
കഴിഞ്ഞ 3 ദിവസമായി പരിശോധിച്ചത് ആയിരത്തിലധികം ബസ്സുകള്‍. രണ്ടര ലക്ഷത്തിലധികം രൂപയാണ് നിയമലംഘനം കണ്ടെത്തിയ ബസ്സുകള്‍ക്ക് പിഴ ചുമത്തിയത്. ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള പ്രത്യേക പരിശോധനയും മോട്ടോര്‍ വാഹന വകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സുകളുടെ അഭ്യാസ പ്രകടനം അടക്കമുള്ള നിയമലംഘനം വ്യാപകമായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ തണ്ടര്‍ ആരംഭിച്ചത്. പരിശോധനയില്‍ ഓരോ ദിനവും കൂടുതല്‍ ബസ്സുകള്‍ക്കാണ് പിടി വീഴുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തെ പരിശോധനയില്‍ ആയിരത്തിലധികം ബസ്സുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 267 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു. രണ്ടര ലക്ഷത്തിലധികം രൂപയുടെ പിഴയാണ് നിയം ലംഘനം കണ്ടെത്തിയ ബസ്സുകള്‍ക്ക് ചുമത്തിയത്.
അനധികൃത ലൈറ്റിംഗ് സൗണ്ട് സിസ്റ്റം ഘടിപ്പിച്ച് സര്‍വീസ് നടത്തിയ 277 ബസ്സുകള്‍ക്ക് പരിശോധനയില്‍ നടപടി നേരിട്ടു. ഗതാഗത നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയും ശക്തിപ്പെടുത്തി. പ്രത്യേക പരിശോധന പ്രകാരം നിയമ ലംഘനം കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നായി 25 ലക്ഷത്തിലധികം രൂപയാണ് പിഴ ചുമത്തിയത്.
സീറ്റ് ബെല്‍റ്റിടാത്ത 237 കേസുകളും ഹെല്‍മറ്റ് ധരിക്കാത്ത 891 കേസുകളും ഇതിനൊടകം രജിസ്റ്റര്‍ ചെയ്തു. ലൈസെന്‍സില്ലാതെ നിരത്തില്‍ സര്‍വീസ് നടത്തിയ 2789 വാഹനങ്ങള്‍ക്കും പരിശോധനയില്‍ പിടി വീണു. കൃത്യമായ രീതിയില്‍ രണ്ടു പരിശോധനയും മുന്നോട്ട് കൊണ്ടുപോകാനാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.