വയനാട് ചുരത്തിലെ അപകടകരമായ ഡ്രൈവിംഗ്; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കല്‍പ്പറ്റ: വയനാട് ചുരത്തിലെ അപകടകരമായ ഡ്രൈവിംഗില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

വാഹന ഉടമയോട് നാളെ രേഖകളുമായി ഹാജരാവാന്‍ കോഴിക്കോട് ആര്‍ടി ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കി.

പേരാമ്പ്ര സ്വദേശി ഷഫീറിന്റെ ഉടസ്ഥതയിലുള്ള കാറാണ് ചുരത്തില്‍ അപകട യാത്ര നടത്തിയത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെടുക്കും.

കഴിഞ്ഞ ദിവസമാണ് കാറിന് പിന്നില്‍ ഡിക്കി തുറന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. ആദ്യം കാറിന്റെ ഡിക്കിയിലിരുന്ന് കാല്‍ പുറത്തേക്കിട്ടും പിന്നീട് ഡിക്കി തുറന്നുവച്ചും യുവാക്കള്‍ യാത്ര തുടര്‍ന്നു.

കാറിന് പിന്നില്‍ വന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here