2019 ലെ മികച്ച ക്യാമറാ ഫോണുകള്‍

സ്മാര്‍ട്ട്ഫോണുകളുടെ ക്യാമറ ഗുണനിലവാരത്തിനായി പരീക്ഷിക്കുന്ന സൈറ്റായ ഡിഎക്സ്ഒമാര്‍ക്ക്, 2019 ലെ മികച്ച ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് തന്നെ പുറത്തിറക്കിയിട്ടുണ്ട്.
ഏതാണ്ട് മുപ്പതോളം ഫോണുകള്‍ താരതമ്യം ചെയ്തതില്‍ നിന്നാണ് ഡിഎക്സ്ഒമാര്‍ക്ക് ഇത്തരമൊരു റാങ്കിംഗ് ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

മികച്ച ഓള്‍റൗണ്ടര്‍ –

ഹുവാവേ മേറ്റ് 30 പ്രോ, ഷവോമി മി സിസി 9 പ്രോ പ്രീമിയം പതിപ്പ് എന്നിവയാണ് മികച്ച ഓള്‍റൗണ്ടര്‍ സ്മാര്‍ട്ട്ഫോണുകളായി വെബ്സൈറ്റ് തെരഞ്ഞെടുത്തത്.

ആപ്പിളിന്റെ ഐ ഫോണിനെയും സാംസങ്ങിനെയും പിന്തള്ളിയാണ് ഈ ഫോണുകള്‍ ഓള്‍റൗണ്ടര്‍ പട്ടം നേടിയത്. ലിസ്റ്റില്‍ ഇരുഫോണുകളും 121 സ്‌കോര്‍ നേടി. ‘ഫോട്ടോയിലോ വീഡിയോ സാഹചര്യത്തിലോ മികച്ച പ്രകടനം ആവശ്യമുള്ള മൊബൈല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മികച്ച ചോയ്സാണ്’ ഇരു ഫോണുകളുമെന്നാണ് ഡിഎക്സ്ഒമാര്‍ക്ക് പറയുന്നത്.

വീഡിയോ പ്രകടനം-

വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനുള്ള മികച്ച ഫോണായി ആപ്പിളിന്റെ ഐഫോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വീഡിയോ, സൂം, നൈറ്റ് ഫോട്ടോഗ്രാഫി, അള്‍ട്രാവൈഡ് ആംഗിള്‍ ഷോട്ടുകള്‍ എന്നിവയ്ക്കുള്ള റേറ്റിംഗില്‍ 11 പ്രോ മാക്സിന് 102 സ്‌കോറാണ് നേടിയത്. ഷവോമി മി സിസി 9 പ്രോ, ഗൂഗിള്‍ പിക്സല്‍ 4 എന്നിവയ്ക്ക് യഥാക്രമം 102 ഉം 101 ഉം സ്‌കോറാണ് സൈറ്റ് നല്‍കിയിരിക്കുന്നത്.

സൂമിങ് ക്വാളിറ്റി-

സൂമിംങില്‍ ഏറ്റവും മികച്ച ഫോണായി സൈറ്റ് കണ്ടെത്തിയത് ഷവോമിയുടെ മി സിസി 9 പ്രോ പ്രീമിയമാണ്. സെറ്റിന്റെ അവലോകനത്തില്‍ ഫോണ്‍ 109 മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്തു. ഹുവാവേ പി 30 പ്രോ അല്ലെങ്കില്‍ ഗൂഗിള്‍ പിക്സല്‍ 4 എന്നിവയെ പിന്തള്ളിയാണ് റെഡ്മി സിസി 9 പ്രോയുടെ ഈ നേട്ടം. ഇരു ഫോണുകളും യഥാക്രമം 95 ഉം 81 ഉം പോയിന്റുകള്‍ മാത്രമാണ് നേടിയത്.

അള്‍ട്രാ വൈഡ് ആംഗിള്‍ ഷോട്ടുകള്‍-

മികച്ച അള്‍ട്രാ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ ഷൂട്ട് ചെയ്യുന്നതില്‍ സാംസങ് ഗാലക്സി നോട്ട് 10+ 5 ജി യാണ് മുന്നിട്ട് നില്‍ക്കുന്നത്. ഡിഎക്സ്ഒമാര്‍ക്കിന്റെ റാങ്കിംങില്‍ ഫോണ്‍ 42 എന്ന സ്‌കോര്‍ നേടി. ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്സസിന്റെ സ്‌കോറാകട്ടെ 40 മാത്രമാണ്.

നൈറ്റ് ഫോട്ടോഗ്രാഫി-

നൈറ്റ് ഫോട്ടോഗ്രാഫിയില്‍ 61 സ്‌കോര്‍ നേടി ഹുവാവേ മേറ്റ് 30 പ്രോ ആണ് മുന്നില്‍.
ഹുവാവേ പി 30 പ്രോ, സാംസങ് ഗാലക്സി നോട്ട് 10+ 5 ജി, സാംസങ് ഗാലക്സി എസ് 10 5 ജി എന്നിവയെല്ലാം ഈ ടെസ്റ്റുകളില്‍ 59 സ്‌കോറുകള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News