ബംഗളൂരു: രണ്ടുമാസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

എറണാകുളം സ്വദേശികളും ബംഗളൂരുവില്‍ ഐടി ജീവനക്കാരുമായ അഭിജിത് മോഹന്റേയും ശ്രീലക്ഷ്മിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ജീര്‍ണിച്ച് കഴുത്തു വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. യുവാവിന്റെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു.

ഇരുവരും ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം ആരുടെയും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ജീര്‍ണിച്ച് തല വേര്‍പെട്ടതാവാമെന്നുമാണ് പൊലീസ് നിഗമനം.

ഇലക്‌ട്രോണിക് സിറ്റിയിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 11ന് ബംഗളൂരുവില്‍ ജോലി സ്ഥലത്തുനിന്ന് പുറത്തു പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു.

അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.