റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് രാജ്യത്ത് ഉള്ളിവില. കിലോയ്ക്ക് നൂറു കടന്ന ഉള്ളി കൊണ്ടുവന്ന കണ്ടെയ്നര്‍ തട്ടിയെടുത്തതും കടകളില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഉള്ളി വാരിക്കൊണ്ടുപോയതുമൊക്കെയായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാര്‍ത്തകള്‍വരികയാണ്.

ഇപ്പോള്‍ നാട്ടുകാരുടെ അക്രമം ഭയന്ന് ഹെല്‍മറ്റ് ധരിച്ച് ഉള്ളി വില്‍ക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.

ബിഹാറിലെ പട്നയിലാണ് കോര്‍പറേറ്റീവ് മാര്‍ക്കറ്റിങ് യൂണിയന്‍ ലിമിറ്റഡ് ജീവനക്കാര്‍ ഹെല്‍മെറ്റ് ധരിച്ച് ഉള്ളി വില്‍ക്കാനിറങ്ങിയത്.