സമഭാവനയുടെ കൗമാര കലയില്‍ കാശ്മീരിന്റെ കൈയ്യൊപ്പ് ചാര്‍ത്തി രണ്ട് വിദ്യാര്‍ത്ഥികള്‍

സമഭാവനയുടെ കൗമാര കലയില്‍ കാശ്മീരിന്റെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് കാരന്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മഹ്മൂദ് അഹമ്മദും അസ്‌റാര്‍ അഹമ്മദും. ഉറുദു കവിതയിലും പ്രസംഗത്തിലും വര്‍ഷങ്ങളായി ആധിപത്യം തുടരുന്ന ഇവര്‍ക്ക് കേരളം ജീവിതം നല്‍കിയ സ്വന്തം നാടാണ്.

കാശ്മീരിനെ എങ്ങിനെ കേരളം പോലെയാക്കി മാറ്റി മാറ്റാന്‍ കഴിയും. കോഴിക്കോട് പൊതുപരിപാടിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാനോട് മഹ്മൂദ് അഹമ്മദ് ചോദിച്ച ചോദ്യമാണിത്. അശാന്തിയുടെ കാലം കടന്ന് സമാധാനപൂര്‍ണ്ണമായി പഠനത്തിനും ജീവിതത്തിനും വഴിയൊരുക്കിയ നാടിനെ അവര്‍ അത്രയേറെ ഇഷ്ടപ്പെടുന്നു.

പൂഞ്ചില്‍ നിന്ന് 7 വര്‍ഷം മുമ്പാണ് മഹ്മൂദ് അഹമ്മദ് കാരന്തൂര്‍ മര്‍കസിലെത്തിയത്. അസ് റാര്‍ അഹ് മദ് അഞ്ച് വര്‍ഷം മുമ്പും. നിരവധി തവണ കലോത്സവ വേദിയിലെത്തിയിട്ടും ഇപ്പോഴും മലയാളത്തിന്റെ വലിയ കൂട്ടായ്മയില്‍ അത്ഭുതപ്പെടുകയാണിവര്‍.

ഉറുദു കവിതാ രചനയിലും പ്രസംഗത്തിലും മഹ്മൂദ് അഹമ്മദ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അസ് റാര്‍ അഹ് മദ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവുമാണ് എ ഗ്രേഡ് നേട്ടം കൊയ്യുന്നത്. കേരളം പോറ്റമ്മയല്ല. പുതുജീവന്‍ നല്‍കിയ പെറ്റമ്മ തന്നെയാണെന്ന് ഇവരും നെഞ്ചില്‍ കൈ ചേര്‍ത്തു പറയുന്നു. പഠനം പൂര്‍ത്തിയായാലും ഈ മണ്ണി തന്നെ ജീവിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News