രാജ്യത്ത് ഭീതി നിലനില്‍ക്കുന്നു, കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷം: അമിത് ഷായുടെ മുഖത്ത് നോക്കി രാഹുല്‍ ബജാജ്

രാജ്യത്ത് ഭീതി നിലനില്‍ക്കുന്നുവെന്നും താനത് പറയുമെന്നും അമിത്ഷായുടെ മുഖത്ത് നോക്കി പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത എക്കണോമിക് ടൈംസ് അവാര്‍ഡ് ചടങ്ങിലായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനം.

‘ഞങ്ങള്‍ ഭയപ്പെടുന്നു’, അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ മനസിലുണ്ട്. പക്ഷെ ആരും അതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. പക്ഷെ ഞാന്‍ പറയും. നിഷേധം മാത്രമല്ല എനിക്ക് നല്ലൊരു മറുപടി കിട്ടേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു.

അമിത് ഷായെ കൂടാതെ നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബിര്‍ളാ, ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ഭാരതി എന്റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ വ്യവസായികളും വേദിയിലിരിക്കെയാണ് രാഹുല്‍ ബജാജ് ഇങ്ങനെ പറഞ്ഞത്. വന്‍ കരഘോഷത്തോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ആളുകള്‍ എതിരേറ്റു.

അതേസമയം, സര്‍ക്കാര്‍ ഏറ്റവും സുതാര്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News