സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിര്‍മാതാക്കള്‍ അധികാരികള്‍ക്ക് തെളിവ് കൈമാറണം: ബി ഉണ്ണികൃഷ്ണന്‍

സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് തെളിവുകള്‍ കയ്യിലുള്ള നിര്‍മാതാക്കള്‍ വിവരം അധികാരികള്‍ക്ക് കൈമാറണമെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിലരുടെ പ്രവര്‍ത്തി കൊണ്ട് സിനിമാ മേഖലയെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പ്രവണത ശരിയല്ലെന്നും അത് സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത ഉണ്ണികൃഷ്ണന്‍ മന്ത്രി എ കെ ബാലന്റെ പ്രസ്താവന അംഗീകരിക്കുന്ന നിലപാട് സിനിമാ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പറഞ്ഞു. അതേ സമയം ഒരു സിനിമയും മുടങ്ങരുതെന്ന നിലപാട് ആണ് സംഘടനയ്ക്ക് ഉള്ളതെന്നും അതിനായി ആവശ്യമെങ്കില്‍ ഷൈന്‍ നിഗവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here