സിഐടിയുവിനെ തകര്‍ക്കാന്‍ ശിവസേനയെ രംഗത്തിറക്കിയത് കോണ്‍ഗ്രസ്: ജയറാം രമേഷ്

ദില്ലി: ട്രേയ്ഡ് യൂണിയനുകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുകാര്‍ രംഗത്തിറങ്ങിറക്കിയതാണ് ശിവസേനയേയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്.

ഇന്ത്യ ടുഡെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് 1960കളില്‍ ശിവസേനയെ ട്രേയ്ഡ് യൂണിയനെ പ്രതിരോധിക്കുന്നതിനായി കോണ്‍ഗ്രസ് രംഗത്തിറക്കിയതെന്ന പരാമര്‍ശം നടത്തിയത്.

കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ പ്രത്യയശാസ്ത്രപരമായി വ്യത്യാസമുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന രണ്ട് നേതാക്കളാണ് ശിവസേനയുടെ ഉദയത്തിന് കാരണമെന്നും രമേഷ് പറഞ്ഞു.

സിഐടിയു എഐടിയുസി എന്നിവയെ തകര്‍ക്കാന്‍ 1967ല്‍ എസ് കെ പാട്ടീല്‍ , വിപി നായിക് എന്നിവരാണ് ശിവസേനക്ക് തുടക്കമിടുന്നതിന് കാരണമായത്; ജയറാം രമേഷ് പറഞ്ഞു.

എസ്‌കെ പാട്ടീലും വി കെ നായക്കും ചേര്‍ന്ന് ശിവസേനയ്ക്ക് രൂപം കൊടുക്കുകയായിരുന്നു. 1980ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ അബ്ദുള്‍ റഹ്മാന്‍ ആന്തുലേയ്ക്ക് പിന്തുണ നല്‍കിയത് ബാല്‍താക്കറെയാണെന്നും ശിവസേനയുമായുള്ള മറ്റൊരു ബന്ധമായി ജയറാം രമേഷ് പറഞ്ഞു.

അതേസമയം, 1980കള്‍ വരെ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഇന്ധിരാ ഗാന്ധിയുടെ ഭരണകാലത്ത് 1977ല്‍ പ്രഖ്യാപിച്ച അടിയന്താവസ്ഥയെ പിന്തുണച്ച പാരമ്പര്യവും ശിവസേനയ്ക്കുണ്ടായിരുന്നു.

ശിവസേനയ്ക്ക് രഹസ്യമായി പണമടക്കം നല്‍കി കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ ശ്രമം നടത്തിയിരുന്നതായി രാഷ്ട്രീയ വിദദ്ധര്‍ ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News