
24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശ് വേദിയാകും. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം പാസ്സ്ഡ് ബൈ സെന്‍സര്‍ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുന്നത്.
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങള്‍ ഉള്‍പ്പെടെ ആകെ 53 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനാണ് ഇത്തവണ മേള വേദിയാകുന്നത്. ഇവയില്‍ മൂന്ന് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യ പ്രദര്‍ശനമാണ് എന്നത് ശ്രദ്ധേയം. ലോക സിനിമാ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റിയുടെയും ലോകത്തിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.
ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം പാസ്സ്ഡ് ബൈ സെന്‍സറിന്റെ ഇന്ത്യയില്‍ തന്നെ ആദ്യ പ്രദര്‍ശനമാകും. മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം, മലയാള സിനിമ ഇന്നില്‍ പ്രദര്‍ശിപ്പിക്കുന്ന സൈലെന്‍സര്‍ എന്നീ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിന് മേള വേദിയാകും.
ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ് ഗോസൈന്‍ ഒരുക്കിയ ‘ഓള്‍ ദിസ് വിക്ടറി’,ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കന്‍ ചിത്രം കാമില്‍, മൈക്കിള്‍ ഇദൊവിന്റെ റഷ്യന്‍ ചിത്രമായ ദി ഹ്യൂമറിസ്റ്റ്, യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയര്‍ ഫ്രണ്ട് , ഹിലാല്‍ ബെയ്ദറോവ് സംവിധാനം ഓസ്ട്രിയന്‍ ചിത്രം വെന്‍ ദി പെര്‍സിമ്മണ്‍സ് ഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക് ചിത്രമായ ദി പ്രൊജക്ഷനിസ്റ്റ് , ഒരു ബാലെ നര്‍ത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയന്‍ ചിത്രം പാക്കരറ്റ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച അവര്‍ മദേഴ്‌സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റു ചിത്രങ്ങള്‍.
പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്‌ക്രീനിങ്ങില്‍ പ്രദര്‍ശിപ്പിക്കുന്ന കൊറിയന്‍ ചിത്രം ഡോര്‍ ലോക്ക് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിന്റെ വിത്ത് ഔട്ട് സ്ട്രിംഗ്സ് എന്നീ ചിത്രങ്ങളുടേയും ആദ്യ പ്രദര്‍ശനത്തിനുമാണ് മേള വേദിയാകുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here